ചെന്നിത്തല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലെ ചെന്നിത്തല തെക്ക് ചാല ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭക്തജന കൂട്ടായ്മ പുതുതായി നിർമിച്ച് നടക്കുവെക്കുന്ന തിടമ്പ്, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ സമർപ്പണം വ്യാഴാഴ്ച നടക്കും. ഉപദേശകസമിതി പ്രസിഡന്‍റ് ജെ. മധുസൂദനൻ പിള്ളയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശിൽപികളെ ആദരിക്കുമെന്ന് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ. രാജപ്പനും വൈസ് പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ തൂമ്പിനാത്തും അറിയിച്ചു. വിഷു ദശാവതാര ചാർത്ത് മാന്നാർ: തൃക്കുരട്ടി മേമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാര ചാർത്തും വിഷു മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും വ്യാഴാഴ്ച ആരംഭിച്ച് 23ന് സമാപിക്കും. യഞ്ജാചാര്യൻ പള്ളിക്കൽ അപ്പുക്കുട്ടന്റെ കാർമികത്വത്തിലാണ് സപ്തഹായജ്ഞം. വിഷു മഹോത്സവം മാന്നാർ: പരുമല ശ്രീ വലിയ പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിലെ വിഷുമഹോത്സവം വിവിധ പരിപാടികളോടെ വെള്ളിയാഴ്ച നടക്കും. വിഷുക്കണി ദർശനം, ഗണപതി ഹോമം, ഓട്ടൻതുള്ളൽ പുറത്തെഴുന്നള്ളിപ്പ്, കെട്ടുകാഴ്ചകളുടെ വരവ്, നൃത്തസന്ധ്യ, ഭക്തിഗാനസുധ തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.