കെ.എസ്.ടി.പി ഓടകൾ ശുചീകരിച്ചു

ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാന്‍റെ നിർദേശപ്രകാരം കെ.എസ്. ടി.പി ഓടകൾ അടിയന്തരമായി ശുചീകരിച്ചു. വേനൽ മഴയിൽ വെള്ളക്കെട്ട് പതിവായതോടെയാണ്​ ടൗണിലെ ഓടകൾ നവീകരിക്കാൻ മന്ത്രി നിർദേശിച്ചത്​. മന്ത്രിയുടെ നിർദേശപ്രകാരം കെ.എസ്.ടി.പി ഉദ്യോഗസ്ഥർ ഞായറാഴ്‌ച ബഥേൽ, നന്ദാവനം ജങ്​ഷനുകളിൽ ഡ്രെയിനേജുകളുടെ വ്യാപ്തി വർധിപ്പിച്ചു. എന്നാൽ, നഗരസഭ ഓടകളിലെ മാലിന്യം പൂർണമായി നീക്കം ചെയ്തെങ്കിൽ മാത്രമേ വെള്ളക്കെട്ട്​ പൂർണമായി ഒഴിവാക്കാൻ കഴിയൂ എന്ന് കെ.എസ്.ടി.പി അറിയിച്ചു. അതേസമയം, നഗരസഭയുടെ അനാസ്ഥ മൂലം നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ടിന്, സമൂഹ മാധ്യമങ്ങളിലടക്കം മന്ത്രി സജി ചെറിയാനെ കുറ്റപ്പെടുത്തുന്നതിന്​ പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് സി.പി.എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി ആരോപിച്ചു. വെള്ളക്കെട്ട്​ പരിഹരിക്കാൻ നഗരസഭ നേതൃത്വം അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്ന് ഏരിയ സെക്രട്ടറി എം. ശശികുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.