കായംകുളം: . ഝാർഖണ്ഡ് സ്വദേശി അനിലിനാണ് (31) തലക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തിരുവല്ലയിൽ ഹോട്ടൽ ജീവനക്കാരനായ അനിൽകുമാർ കൃഷ്ണപുരത്ത് സുഹൃത്തിനെ സന്ദർശിച്ചശേഷം തൃശൂർ പോകാനാണ് സ്റ്റാൻഡിൽ എത്തിയത്. ബസുകളുടെ വിവരം തിരക്കാനായി അന്വേഷണ വിഭാഗത്തിൽ എത്തിയ സമയത്ത് കോൺക്രീറ്റ് അടർന്ന് തലയിൽ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജീവനക്കാരാണ് ഗവ. ആശുപത്രിയിൽ എത്തിച്ചത്. അര നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിൽ കോൺക്രീറ്റ് പാളികളായി അടർന്നുവീഴുന്നത് പതിവാണ്. ജീർണാവസ്ഥയിലായ കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. ചിത്രം:APLKY2KSRTC 1. കോൺക്രീറ്റ് പാളി വീണ് തലക്ക് പരിക്കേറ്റ അന്തർസംസ്ഥാന തൊഴിലാളി അനിൽ 2 ജീർണാവസ്ഥയിലായ കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.