പാടം നികത്തി; എള്ളുകൃഷി വെള്ളക്കെട്ടിലായി

വള്ളികുന്നം: ഇലിപ്പക്കുളം ഒന്നാംവാർഡിലെ മാണത്തറ വയലിലെ അനധികൃത നികത്തൽ കൃഷി നാശത്തിന് കാരണമായി. നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പന്ത്രണ്ടോളം ഏക്കറിലെ എള്ളുകൃഷിയാണ് നശിച്ചത്. മിക്കവരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ഇറക്കിയത്. പ്രകൃതി സന്തുലിതാവസ്ഥയെ തകർക്കുന്ന തരത്തിലെ നിലംനികത്തൽ കാരണം പാടശേഖരം തകർച്ചയിലാണ്. വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെടുന്നത് കൃഷിയിറക്കിനെ ബാധിക്കുകയാണ്. കർഷകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് പരിഹാരംതേടി അധികൃതർ രംഗത്തിറങ്ങിയത്. നികത്തിയ ഭാഗത്തുകൂടി എക്സ്കവേറ്റർ ഉപയോഗിച്ച് തോട് കീറി വെള്ളം ഒഴുക്കിവിട്ടാണ് താൽക്കാലിക പരിഹാരം കണ്ടെത്തിയത്. റവന്യൂ-പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.