ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ആദ്യം ചർച്ച ചെയ്ത് പരിഹരിക്കേണ്ടത് മുല്ലപ്പെരിയാർ പ്രശ്നമാണെന്ന് കെ.പി.സി.സി പഠനകേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ് പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തില്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി നയിച്ച കെ-റെയില്‍ വിരുദ്ധ ജനസമ്പര്‍ക്ക വാഹനജാഥയുടെ പര്യടന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ അണക്കെട്ട് നിർമിക്കാൻ എത്ര തുക ലോൺ എടുത്താലും എല്ലാ വിഭാഗം ജനങ്ങളും ഇതിനെ പിന്തുണക്കും. കെ-റെയിൽ പദ്ധതി അഹങ്കാര പദ്ധതിയാണ്. സർക്കാർ മാനസികവിഭ്രാന്തിയിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുന്നതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. ജൂണി കുതിരവട്ടം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡി. വിജയകുമാർ, ഡി. നാഗേഷ് കുമാർ, ജോർജ് തോമസ്, ജി. ശാന്തകുമാരി, നഗരസഭ ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ്, പി.വി. ജോൺ, സണ്ണി കോവിലകം, കേരള കോൺഗ്രസ് സംസ്ഥാന വൈസ്-പ്രസിഡന്റ് രാജൻ കണ്ണാട്ട്, മുസ്ലിം ലീഗ് ജില്ല വൈസ്-പ്രസിഡന്റ് ഇ.വൈ.എം. ഹനീഫ മൗലവി, ഡോ. ഷിബു ഉമ്മൻ, കെ. ദേവദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.