ആലപ്പുഴ: പുന്നമടക്കായലിൽ ദേശീയഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ എസ്.എസ്. ബജുവ അധ്യക്ഷത വഹിക്കും. ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് മുഖ്യപ്രഭാഷണം നടത്തും. വിവിധ സംസ്ഥാനങ്ങളിൽനിന്ന് 350 കായികതാരങ്ങളും 75 ഒഫീഷ്യൽസും പങ്കെടുക്കും. കേരളം, ബിഹാർ, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, അസം, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, ഝാർഖണ്ഡ്, തെലങ്കാന, ഗുജറാത്ത്, ഒഡിഷ, ജമ്മു ആൻഡ് കശ്മീർ, ആൻഡമാൻ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങൾ പങ്കെടുക്കും. ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഡ്രാഗൺ ബോട്ട് അസോസിയേഷൻ ഓഫ് കേരളയും ചേർന്നാണ് മത്സരം നടത്തുന്നത്. 19ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്‍റെ സെലക്ഷൻ ട്രയലും നടക്കും. ഞായറാഴ്ച വൈകീട്ട് നാലിന് ചേരുന്ന സമാപനസമ്മേളനം സബ്കലക്ടർ സുരാജ് ഷാജി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എസ്.എസ്. ബജുവ, വൈസ് ചെയർമാൻ തഹ്തർ അഹമ്മദ്, ട്രഷറർ അനൂപ്കുമാർ ചൗധരി, ഡ്രാഗൺ ബോട്ട് അസോസിയേഷൻ പ്രസിഡന്‍റ് തോമസ് ജോസഫ്, സെക്രട്ടറി കെ.എസ്. റെജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.