മുഹമ്മ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ചേർത്തല ലോക്കൽ അസോസിയേഷൻ നേതൃത്വത്തിൽ സ്നേഹഭവനത്തിന് തറക്കല്ലിട്ടു. ശിലാസ്ഥാപനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റ് ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.കെ. ശൈലജ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജ്യോതി മോൾ, പഞ്ചായത്ത് അംഗങ്ങളായ രജനി രവിപാലൻ, ജോളി അജിതൻ, കെ.എസ്. സുരേഷ് , നിഷ പ്രദീപ്, സ്കൗട്സ് ഭാരവാഹികളായ ആർ. ഹേമലത, ഡി. ബാബു, എം. ഭരതമ്മാൾ, സാജു തോമസ്, എഫ്. ബലദേവ്, പി.എം. കുഞ്ഞുമോൻ, അനിൽ ബി. കൃഷ്ണ, കെ.പി.എം യു.പി.എസ് ഹെഡ്മിസ്ട്രസ് ബിന്ദു ജി. പണിക്കർ, എം.എസ്. ജയകല എന്നിവർ സംസാരിച്ചു. പടം:കേരള സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ചേർത്തല ലോക്കൽ അസോസിയേഷൻ നിർമിക്കുന്ന സ്നേഹഭവനത്തിന്റെ ശിലാസ്ഥാപനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.