ചാരുംമൂട്: ലോക ആരോഗ്യദിനാചരണത്തിന്‍റെ ഭാഗമായി ചുനക്കര സാമൂഹിക ആരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ നടത്തി. ചുനക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശ പ്രവർത്തകർ, ട്രെയിനിങ് വിദ്യാർഥികൾ, സന്നദ്ധസംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ആരോഗ്യകേന്ദ്രം ഹാളിൽ നടന്ന സെമിനാറിൽ മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ ആരോഗ്യദിന സന്ദേശം നൽകി. പഞ്ചായത്ത് അംഗം ഷക്കീല നാസർ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.എച്ച്. ഷാനി ആരോഗ്യബോധവത്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ബദറുദ്ദീൻ, പി.എച്ച്.എൻ ഗിരിജ ബായി എന്നിവർ സംസാരിച്ചു. ഫോട്ടോ: ചുനക്കര സി.എച്ച്.സിയുടെ നേതൃത്വത്തിൽ നടന്ന ആരോഗ്യ സന്ദേശറാലി ചുനക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.