സ്കൂൾ കെട്ടിടം നിർമാണോദ്ഘാടനം

അമ്പലപ്പുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി‍ൻെറ ഭാഗമായി ഒരു കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന സ്കൂൾ കെട്ടിടത്തി‍ൻെറ നിർമാണോദ്ഘാടനം ബുധനാഴ്ച നടക്കും. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ആറ്​ ക്ലാസ്​മുറിയും രണ്ടു ശുചിമുറി ബ്ലോക്കുമാണ് നിർമിക്കുക. കിഫ്ബി പദ്ധതിയിലാണ് പണം അനുവദിച്ചത്. ഉച്ചക്ക്​ രണ്ടിന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.