മാന്നാർ: 55ാമത് മാന്നാർ മഹാത്മാഗാന്ധി ജലോത്സവം സെപ്റ്റംബർ നാലിന് മഹാത്മാ വാട്ടർ സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചു. യോഗം അഡ്വ. എൻ. ഷൈലാജ് ഉദ്ഘാടനം ചെയ്തു. ജനൽ സെക്രട്ടറി ടി.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. 12 ചുണ്ടൻ വള്ളങ്ങളും എട്ട് ഒന്നാം ഗ്രേഡ് വെപ്പ് വള്ളങ്ങളും മറ്റ് കളിവള്ളങ്ങളും ഉൾപ്പെടെ നാല്പതോളം വള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ജലമേള നടത്തിപ്പിന് അഡ്വ. എൻ. ഷൈലാജ് (ജന. കൺ), ടി.കെ. ഷാജഹാൻ (ജന. സെക്ര), അനിൽ എസ്. നായർ (ട്രഷ.), രവി തൈച്ചിറ (സെക്ര.), എം.സി. വർഗീസ്, അമ്പോറ്റി, മോൻ തുണ്ടിയിൽ (കൺ.) എന്നിവരുൾപ്പെട്ട നൂറ്റിയൊന്നംഗ കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.