മാവേലിക്കര: പാചകവാതക, ഇന്ധനവില വര്‍ധനക്കെതിരെ കേരള കോണ്‍ഗ്രസ് എം മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ബിനു കെ. അലക്‌സ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജെന്നിങ്സ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.സി. ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിന്‍ രാജ്, ശിവജി അറ്റ്‌ലസ്, കെ. രാധാകൃഷ്ണക്കുറുപ്പ്, സണ്ണി കുന്നുംപുറം, അലക്‌സാണ്ടര്‍ ഈപ്പന്‍ പറമ്പില്‍, അജിത് തെക്കേക്കര, ഹരികുമാര്‍, റെയ്ച്ചല്‍ സജു എന്നിവര്‍ സംസാരിച്ചു. ചിത്രം കേരള കോണ്‍ഗ്രസ് എം മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ധര്‍ണ ജില്ല ജനറല്‍ സെക്രട്ടറി ബിനു കെ. അലക്‌സ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.