കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന സംഗീത അധ്യാപക‍െൻറ ദുരിതമകറ്റാൻ ശിഷ്യർ

കടത്തിണ്ണയിൽ അന്തിയുറങ്ങുന്ന സംഗീത അധ്യാപക‍ൻെറ ദുരിതമകറ്റാൻ ശിഷ്യർ അരൂർ: അനാഥനായി പള്ളുരുത്തിയിൽ കടത്തിണ്ണയിൽ ജീവിതം നയിച്ച അമ്പലം സ്കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട പാട്ടുസാറിനെ തേടി അവർ ഓടിയെത്തി. 1978 മുതൽ '98വരെ 20 വർഷം അരൂർ ഗവ. അപ്പർ പ്രൈമറി സൂളിൽ സംഗീത അധ്യാപകനായിരുന്നു ടി.ജെ. സാംസൻ. വിവിധ കാലങ്ങളിൽ സാംസൻ പഠിപ്പിച്ച കുട്ടികളിൽ ‌സുനിൽകുമാറും ഗിരീഷും ആൽബിയും വിജയയും ചേർന്ന് കാണാൻ പോയത് ശ്രുതിഭംഗം വന്ന സാംസ‍ൻെറ ജീവിതത്തിന് താളം നൽകാനാണ്. സഹപ്രവർത്തകരുമായുണ്ടായ അഭിപ്രായ വ്യത്യാസം ജോലിക്ക്​ പോകാതിരിക്കുന്നതിൽ എത്തിയതോടെയാണ്​ സസ്​പെൻഷനിലും പിന്നാലെ സർവിസിൽനിന്ന്​ പുറത്താകുന്നതിലും കലാശിച്ചത്​. അനവധി വർഷത്തെ സർവിസ്‌ ഉണ്ടായിട്ടും രേഖകൾ ലഭ്യമാക്കാനാകാതെ വന്നതോടെ പെൻഷൻ കിട്ടാത്ത സാഹചര്യമാണ്​​.​ തുടർന്നങ്ങോട്ട്​ ജോലിയും കൂലിയുമില്ലാതെ വീടും ഉപേക്ഷിച്ച്​ അവിവാഹിതനായ സാംസൻ അലഞ്ഞത് നിരവധി വർഷങ്ങളായിരുന്നു. ഇപ്പോൾ വയസ്സ് 72ലെത്തി. പെൻഷനും മറ്റാനുകൂല്യങ്ങൾക്കും വേണ്ടിയുള്ള പരിശ്രമമാണ്​ പഴയ വിദ്യാർഥികൾ ആരംഭിച്ചിട്ടുള്ളത്​. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഓഫിസറായ അരൂർ സ്വദേശി വിജയരവിയുമുണ്ട്​ ഗുരുവിനെ സഹായിക്കാനിറങ്ങിയിരിക്കുന്ന കൂട്ടത്തിൽ. APL MUSIC TEACHER സംഗീത അധ്യാപകൻ സാംസൻ പഴയകാല വിദ്യാർഥികൾക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.