നോമ്പുതുറക്കുള്ള ഈത്തപ്പഴവുമായി കൗൺസിലർ

കായംകുളം: നഗരസഭ ഒമ്പതാം വാർഡിലെ വീടുകളിൽ നോമ്പുതുറക്കാൻ ഈത്തപ്പഴം എത്തിച്ച് നൽകി കൗൺസിലർ. മുസ്‌ലിംലീഗിലെ പി.കെ. അമ്പിളിയാണ് വാർഡിലെ മുന്നൂറോളം വീട്ടുകാർക്ക് ഈത്തപ്പഴം എത്തിക്കുന്നത്. ഇതോടൊപ്പം അർഹമായ കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളും നൽകുന്നുണ്ട്. പിതാവും മാതാവും പ്രതിനിധാനം ചെയ്ത വാർഡിലാണ് ജനക്ഷേമ പ്രവർത്തനങ്ങളുമായി മകളും രംഗത്തിറങ്ങിയതെന്ന പ്രത്യേകതയുമുണ്ട്. പിതാവ് പി.കെ. കൊച്ചുകുഞ്ഞും മാതാവ് സുഹുറ ബീവിയും വാർഡിനെ പ്രതിനിധാനം ചെയ്തപ്പോഴും നടത്തിയിരുന്ന പ്രവർത്തനമാണ് മകളുടെ കാലത്തും മുടക്കമില്ലാതെ തുടരാൻ തീരുമാനിച്ചത്. വിതരണോദ്ഘാടനം പി.കെ. അമ്പിളി നിർവഹിച്ചു. ഷബീർ, പി.കെ. ബാബു, മോനിക്ക അസീസ്, അഷറഫ് മാളിയേക്കൽ, അബ്ദുൽ റഹിം, സജിന, ഷംല, ദീപ്തി, നൗഷാദ്, ഇർഷാദ് എന്നിവർ നേതൃത്വം നൽകി. ചിത്രമുണ്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.