ആലപ്പുഴ: നഗരത്തിൽ മുല്ലക്കൽ തെരുവ് ഉൾപ്പെടെയുള്ള റോഡ്, കാന നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികൾ തെരുവിലിറങ്ങുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെകട്ടറി രാജു അപ്സര പറഞ്ഞു. നിർമാണം ഇഴഞ്ഞുനീങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. വ്യാപാര സ്ഥാപനങ്ങൾ പലതും അടച്ചിടേണ്ട അവസ്ഥയിലാണ്. തുറന്നിരിക്കുന്ന കടകളിലേക്ക് പ്രവേശനം ദുഷ്കരമാണ്. ഇരുചക്രവാഹന യാത്രക്കാർ പലരും അപകടത്തിൽപെടുന്നത് നിത്യ സംഭവമാണ്. ആലപ്പുഴ ടൗൺ യൂനിറ്റ് സംഘടിപ്പിച്ച സമരപ്രഖ്യാപന പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജു അപ്സര. ജില്ല വൈസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ട്രഷറർ ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ആർ. സുഭാഷ്, മോഹൻ, ഗുരുദയാൽ, യൂനിറ്റ്, നിയോജക മണ്ഡലം ഭാരവാഹികളായ ജോസഫ് ഫ്രാൻസിസ്, സുനിൽ മുഹമ്മദ്, ബി. ദിനേശൻ, ബെന്നി ജോസഫ്, പ്രമോദ് ഷാബി തുടങ്ങിയവർ സംസാരിച്ചു. യൂത്ത് വിങ് ജില്ല പ്രസിഡന്റ് സുനീർ ഇസ്മയിൽ സ്വാഗതം പറഞ്ഞു. ആലപ്പുഴ ടൗൺ യൂനിറ്റ് സംഘടിപ്പിച്ച സമരപ്രഖ്യാപന പ്രതിഷേധസംഗമം രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു )apl unit
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.