മത്സ്യലഭ്യത കുറഞ്ഞു, മത്സ്യമേഖല പ്രതിസന്ധിയിൽ

തുറവൂർ: മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി രൂക്ഷമായി. വള്ളങ്ങളും ബോട്ടുകളും കടലിൽ പോകുന്നതും കുറയുകയാണ്. ബോട്ടുകൾക്ക്​ ഇന്ധനം വാങ്ങാൻ കഴിയുന്ന രീതിയിൽ പോലും മത്സ്യം ലഭിക്കുന്നില്ലെന്നാണ്​ മത്സ്യ​ത്തൊഴിലാളികൾ പറയുന്നത്​. ചെറുവള്ളങ്ങളിൽ പിടിച്ചു കൊണ്ടുവരുന്ന മത്സ്യങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. തീരദേശ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളും മത്സ്യ അനുബന്ധ തൊഴിലാളികളും വൻ പ്രതിസന്ധിയാണ്​ നേരിടുന്നത്​. മത്സ്യസംസ്കരണ മേഖലയും ഏറക്കുറെ സ്തംഭനാവസ്ഥയിലാണ്. കേരള തീരത്ത് മത്സ്യലഭ്യത കുറഞ്ഞതിനെ തുടർന്ന് ആന്ധ്ര പ്രദേശ്, തമിഴ്നാട്, കർണാടക, മഹാരാഷ്​ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് സംസ്കരണ കേന്ദ്രങ്ങളിൽ മത്സ്യം എത്തിയിരുന്നത്. എന്നാൽ, പുറം മത്സ്യങ്ങളുടെ വരവും കുറയുകയാണ്. ഉൾനാടൻ മത്സ്യമേഖലയും രൂക്ഷമായ പ്രതിസന്ധിയിലാണ്. പടം : മത്സ്യബന്ധനത്തിന്​ പോകാനാകാതെ കരയിൽ കയറ്റി വെച്ചിരിക്കുന്ന വള്ളങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.