അമ്പലപ്പുഴ: കാകൻ മനു വധക്കേസ് മുഖ്യപ്രതി അപ്പാപ്പൻ പത്രോസിനെ (പത്രോസ് ജോൺ -31) ഗുണ്ട നിയമപ്രകാരം പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കേസിൽ മൂന്നു മാസത്തെ ശിക്ഷ പൂർത്തിയാക്കി തിങ്കളാഴ്ച ജയിൽമോചിതനായ ഉടൻ ജില്ല ജയിൽ പരിസരത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയക്കും. മുമ്പ് രണ്ടുതവണ കാപ്പ പ്രകാരം കരുതൽ തടങ്കലിന് അയച്ചിട്ടുള്ള ആളാണ് പത്രോസ്. പുന്നപ്ര പൊലീസ് ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദ്, എസ്.ഐമാരായ എസ്.വി. ബിജു, നാരായണൻ ഉണ്ണി, സി.പി.ഒമാരായ സതീഷ്, ബിപിൻ, ഹാരിസ്, ചരൺ ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. (പിടിലായ അപ്പാപ്പൻ പത്രോസ് (പത്രോസ് ജോൺ 31)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.