നേർച്ചപ്പെട്ടിയിൽനിന്ന്​ പണം മോഷ്ടിച്ചു

ചേർത്തല: നഗരത്തിലെ സെൻട്രൽ ജുമാമസ്ജിദിന്‍റെ . ഞായറാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. സി.സി ടി.വിയിൽനിന്ന്​ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചു. പള്ളിയുടെ മുന്നിലെ മഖാമിന്റെ ഉള്ളിലുള്ള നേർച്ചപ്പെട്ടിയിൽനിന്നാണ് പണം മോഷ്ടിച്ചത്. നേർച്ചപ്പെട്ടിയിൽനിന്ന്​ നോട്ടുകൾ മാത്രം എടുത്ത ശേഷം ചില്ലറയും നേർച്ചപ്പെട്ടിയും സമീപത്ത്​ ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്നത്. അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായി പള്ളി ഭാരവാഹികൾ പറഞ്ഞു. ചേർത്തല പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.