ആലപ്പുഴ: തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനും കടല്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ ജില്ലതലത്തില്‍ ഏകോപിപ്പിക്കുന്നതിനും ഫിഷറീസ് സ്റ്റേഷന്‍ പ്രയോജനപ്രദമാകും. കടലാക്രമണ ഭീഷണിയില്‍ കഴിഞ്ഞിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കുന്ന പുനര്‍ഗേഹം പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തോട്ടപ്പള്ളി ഹാര്‍ബറില്‍ നടന്ന ചടങ്ങില്‍ പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി. സൈറസ്, കവിത, ഹാരിസ്, സജിത, ഫിഷറീസ് ജോയന്റ് ഡയറക്ടര്‍ എം. ശ്രീകണ്ഠന്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ രമേശ് ശശിധരന്‍, രാജീവ്, അസിസ്റ്റന്റ് ഡയറക്ടര്‍ സീമ, മത്സ്യഫെഡ് ജില്ല മാനേജര്‍ ഷാനവാസ്, കോസ്റ്റല്‍ എസ്.ഐ ഷാജഹാന്‍, ജി.എസ്.ഐമാരായ മണിലാല്‍, കമലന്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. അധുനിക സൗകര്യങ്ങളുള്ള ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെസ്‌ക്യൂ ബോട്ടുകളുടെ സേവനവും ലഭ്യമാണ്. apl station
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.