ആലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിലെ അറവുകാട് പട്ടികജാതി-വർഗ കോളനിവാസികളെയും തങ്ങളെയും സി.പി.എം ബ്രാഞ്ച് കമ്മിറ്റിയും വാർഡ് മെംബറും ചേർന്ന് അപമാനിക്കുന്നെന്ന് കോളനി അസോസിയേഷൻ ഭാരവാഹികൾ. കോളനിക്കാരെല്ലാം വികസന വിരോധികളാണെന്നും ഒറ്റപ്പെടുത്തണമെന്നും ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ പലയിടത്തും പതിച്ച് സമൂഹത്തിന് മുന്നിൽ അവഹേളിക്കുകയാണെന്ന് അസോസിയേഷൻ നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രദേശത്ത് നടക്കുന്ന റോഡ് നിർമാണത്തിലെ ക്രമക്കേട് അസോസിയേഷൻ ചോദ്യം ചെയ്തിരുന്നു. മുമ്പ് കാന നിർമിച്ചതിലെ അപാകങ്ങളും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പരിഹരിച്ചില്ല. സി.പി.എം അറവുകാട് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിക്കും മറ്റ് ഭാരവാഹികൾക്കുമെതിരെ നടപടിയെടുക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്‍റ് സി.സി. ദിനേശൻ, വൈസ് പ്രസിഡന്‍റ് കെ. ലക്ഷ്മി, സെക്രട്ടറി അഭിലാഷ് പുന്നപ്ര, ട്രഷറാർ കെ. ഓമന, ജി. തങ്കച്ചൻ, രാധാ വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ആദ്യ തൊഴിലാളി സംഘടന: നൂറാം വാർഷികാഘോഷത്തിന് ഇന്ന് സമാപനം ആലപ്പുഴ: തിരുവിതാംകൂറിലെ ആദ്യ തൊഴിലാളി സംഘടനയുടെ നൂറാം വാർഷികാഘോഷങ്ങൾ വ്യാഴാഴ്ച സമാപിക്കും . രാവിലെ 10ന് ആലപ്പുഴ വാടപ്പുറം ബാവ നഗറിൽ (സുഗതൻ സ്മാരകം) നടക്കുന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം പ്രസിഡന്‍റ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷത വഹിക്കും. റവന്യൂ മന്ത്രി കെ. രാജൻ, യൂനിയൻ നേതാക്കളായിരുന്ന വാടപ്പുറം ബാവ, കെ.വി. പത്രോസ് അനുസ്‌മരണ പ്രഭാഷണം നടത്തും. വൈകീട്ട് ആറിന് ചേരുന്ന സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.