കേരള കോൺഗ്രസ്​-എം പ്രതിനിധി സമ്മേളനം

ചേർത്തല: കേരള കോൺഗ്രസ്-എം ചേർത്തല ടൗൺ വെസ്റ്റ് മണ്ഡലം പ്രതിനിധി സമ്മേളനം ഉന്നതാധികാര സമിതിയംഗം വി.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് വടക്കേക്കരി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.ഇ. അഗസ്റ്റിൻ ചെറുമുറ്റത്ത്, മുനിസിപ്പൽ കൗൺസിലർ ഷീജ സന്തോഷ് എന്നിവർ സംസാരിച്ചു. പുതിയ മണ്ഡലം പ്രസിഡന്റായി ആന്‍റണി വലിയവീട്ടിൽ, വൈസ് പ്രസിഡന്റുമാരായി കെ.ഇ. ആന്‍റണി കുന്നുംപുറം, മേഴ്സി ജോസഫ് കരിയിൽ എന്നിവരെയും സെക്രട്ടറിമാരായി ജോബിൻ ജോസഫ് കുന്നുംപുറം, ബൈജു ചെത്തിക്കാട്ട്, ചാക്കപ്പൻ പുളിക്കൽക്കരി എന്നിവരെയും ട്രഷററായി ജോളി ജോസഫ് കോയിക്കരയെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.