സോളിഡാരിറ്റി ഏരിയ സമ്മേളനം

വടുതല: 'വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം' തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ചേർത്തല ഏരിയ സമ്മേളനം വടുതല പബ്ലിക് ലൈബ്രറി ഗ്രൗണ്ടിൽ നടന്നു. പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രതിനിധി സഭ അംഗം ഹുസൈബ് വടുതല അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഷംസീർ ഇബ്രാഹിം സമ്മേളനം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ്‌ വി.എ അമീൻ, സോളിഡാരിറ്റി ഏരിയ ജനറൽ സെക്രട്ടറി ടി.എ. റജ, വൈസ് പ്രസിഡന്റ്‌ അൻവർ ഹസൻ, സെക്രട്ടറി എം.എൻ. ഫാറൂഖ് എന്നിവർ സംസാരിച്ചു. ചിത്രം : സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഷംസീർ ഇബ്രാഹിം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.