അമ്പലപ്പുഴ: അറവുകാട് ദിവാകർ . പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് വടക്ക് ദേശീയപാതയോരത്തുനിന്ന് കിഴക്കോട്ട് പോകുന്ന റോഡ് പഴയ നടക്കാവ് റോഡിലാണ് പ്രവേശിക്കുന്നത്. അറവുകാട് ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുള്ളവർ അടക്കം നൂറുകണക്കിനുപേർ ദേശീയ പാതയിലെത്താൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ ലക്ഷങ്ങൾ വരുന്ന ഫണ്ട് ഉപയോഗിച്ച് നിർമാണത്തിനായി മാസങ്ങൾക്കു മുമ്പാണ് റോഡ് കുത്തിപ്പൊളിച്ചത്. തുടർന്ന് നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു. റോഡിന്റെ വടക്ക് വശം ഓട നിർമിക്കുന്നതിലെ അപാകതയാണ് നിർമാണ പുരോഗതിയെ ബാധിച്ചത്. റോഡിന്റെ വീതിയില്ലായ്മയും ഫണ്ട് വിനിയോഗിക്കുന്നതിന് തടസ്സമായി. പൊളിച്ച റോഡിലൂടെ കാൽനടപോലും പറ്റാത്ത അവസ്ഥയാണ്. ബലക്ഷയമില്ലാത്ത കാന നിർമിച്ച് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, റോഡ് നിർമാണം നിലച്ചതിന്റെ പേരിൽ അറവുകാട് കോളനിവാസികളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റർ പതിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡന്റ് സി.സി. ദിനേശൻ പുന്നപ്ര പൊലീസിൽ പരാതി നൽകി. ( ചിത്രം-പൊളിച്ചിട്ട അറവുകാട് ദിവാകർ റോഡ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.