റാവുത്തർ ഫെഡറേഷൻ സമ്മേളനം ഇന്ന്​ തുടങ്ങും

കൊച്ചി: റാവുത്തർ ഫെഡറേഷൻ ഒമ്പതാം സംസ്ഥാന സമ്മേളനം വ്യാഴാഴ്ച മുതൽ 26 വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24, 25 തീയതികളിൽ ഗൂഗിൾ മീറ്റാണ്. 26ന് എറണാകുളം ഹോളി ഡേ ഇൻ ഹോട്ടലിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സെമിനാർ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് പൊതുസമ്മേളനം ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ, പി.കെ. ഹമീദുകുട്ടി, നസീർ സീതാർ, എസ്. മുജീബ് റഹ്​മാൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.