എ.സി റോഡിലെ ടാറിങ്​ ജോലികൾ ഇന്നുമുതൽ

കുട്ടനാട്: നിർമാണം പുരോഗമിക്കുന്ന എ.സി റോഡിലെ ടാറിങ്​ ജോലികൾ വ്യാഴാഴ്ച ആരംഭിക്കും. റോഡ് ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയാക്കിയ പൂവത്ത് ഭാഗത്താകും ആദ്യം ടാർ ​ചെയ്യുക. ഈ ഭാഗത്തെ രണ്ട് കിലോമീറ്ററോളം ഭാഗം ആദ്യം ടാർ ചെയ്യും. ഒരു ഭാഗം സഞ്ചാരയോഗ്യമാക്കിയാണ് ടാറിങ്​. ഒരു വശത്ത് കൂടി ഗതാഗതം നിയന്ത്രിക്കാനും സംവിധാനമേർപ്പെടുത്തിയിട്ടുണ്ട്. പൂവം ഭാഗത്തെ പ്രവൃത്തികൾക്ക് ശേഷം കളർകോട് ഭാഗത്ത്​ ടാർ ചെയ്യും. കളർകോട്​ ഒന്നര കിലോമീറ്ററോളം ഭാഗത്ത് റോഡ് ബലപ്പെടുത്തേണ്ടതില്ല. ഇവിടെ രണ്ടര കിലോമീറ്റർ ഭാഗത്താണ് ടാറിങ്​. മഴ കടുക്കും മുൻപ് നിശ്ച്ചയിക്കപ്പെട്ട എട്ട് കിലോമീറ്ററിലേറെയുള്ള ഭാഗത്തെ ടാറിങ്​ വേഗത്തിൽ പൂർത്തിയാക്കാനാണ് നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.