മാരാരിക്കുളം: ഓമനപ്പുഴയിൽ . മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാർഡ് ഊന്നുകല്ലുങ്കൽ വീട്ടിൽ ജോസഫിന്‍റെയും ഷിൻസിയുടെയും മകൻ അബിനെയാണ് (15) കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഓമനപ്പുഴയിൽ പുലിമുട്ടിന് സമീപത്തായിരുന്നു അപകടം. അബിനും സഹോദരൻ ഷാരോണും കൂട്ടുകാരായ മറ്റ് ആറു പേരും കൂടിയാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെയാണ് അബിനെ തിരയിൽപെട്ട് കാണാതായത്. മറ്റ് കുട്ടികൾ ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും വിഫലമായി. ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയും മണ്ണഞ്ചേരി സി.ഐ പി.എ. മോഹിതിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. നേവി കോസ്റ്റൽ ഗാർഡ് വിഭാഗങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. തീരദേശ പൊലീസിന്‍റെ നേതൃത്വത്തിലും രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥിയാണ് അബിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.