പൂച്ചാക്കൽ: ഫെബ്രുവരിയിലെ ശമ്പളം പൂർണമായി നൽകാത്ത സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഇന്ത്യൻ നാഷനൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്‍റെ ഭാഗമായി തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസിനു മുന്നിൽ നടത്തി. തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എം.ആർ. രവി ഉദ്ഘാടനം ചെയ്തു. ഐ.എൻ.എ.ഇ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഷീല ഉത്തമൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.