ഓട്ടോകാസ്റ്റിന് ബോഗി നിർമാണത്തിന്​ കൂടുതൽ ഓർഡർ

ചേർത്തല: പൊതുമേഖല സ്ഥാപനമായ ചേർത്തല ഓട്ടോകാസ്റ്റിന് റെയിൽവേ ബോഗി നിർമാണത്തിന് കൂടുതൽ ഓർഡറുകൾ. ഉത്തര റെയിൽവേ പഞ്ചാബ് സോണിന്​​ അഞ്ച്​ കാബ് ബോഗി നിർമിച്ചു നൽകിയതിനെത്തുടർന്ന് മറ്റൊരു ടെൻഡറിൽ ജനുവരിയിൽ 31 ബോഗികൂടി നിർമിക്കാൻ ഓർഡർ ലഭിച്ചിരുന്നു. ഇവയുടെ നിർമാണം നടക്കുകയാണ്. അടുത്തിടെ ദക്ഷിണ റെയിൽവേയുടെ തിരുച്ചിറപ്പള്ളിയിലെ വാഗൺ നിർമാണകേന്ദ്രത്തിൽനിന്ന്​ 34 കാബ് ബോഗി നിർമിക്കാനുള്ള ഓർഡർ ലഭിച്ചു. നിലവിൽ ലഭിച്ച രണ്ട്​ ഓർഡറും മൂന്നുമാസത്തിനകം പൂർത്തിയാക്കി നൽകുന്നതിന് നടപടികൾ നടക്കുകയാണെന്ന് ചെയർമാൻ അലക്സ് കണ്ണിമല, എം.ഡി വി.കെ. പ്രവിരാജ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.