ഭിന്നശേഷിക്കാർക്ക് സ്കൂട്ടർ വിതരണം ചെയ്തു

ആറാട്ടുപുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ 20 ഉപഭോക്താക്കൾക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ നൽകുന്ന പദ്ധതിയുടെയും 78 പേർക്ക് പാലിയേറ്റിവ് കെയർ ഉപകരണങ്ങൾ നൽകുന്നതിന്റെയും ആവാസ് പ്ലസ് ഭവനനിർമാണ പദ്ധതിയുടെ ആദ്യഗഡു നൽകുന്നതിന്റെയും ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിച്ചു. ലളിതകലാ അക്കാദമി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബാലമുരളീകൃഷ്ണയെ എം.എൽ.എ ആദരിച്ചു. മന്ത്രി സജി ചെറിയാനെ ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്റ് അംബുജാക്ഷി ആദരിച്ചു. ശിശുവികസന ഓഫിസർ എൽ. ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.