അരൂർ: നിയമസഭ മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ ഇടപെട്ട രാഷ്ട്രീയ നേതാക്കളെ കള്ളക്കേസിൽ കുടുക്കി അപകീർത്തിപ്പെടുത്താനുള്ള സി.പി.എം ശ്രമം അപലപനീയമാണെന്ന് ജെ.എസ്.എസ് അരൂർ മണ്ഡലം കമ്മിറ്റി. ചന്തിരൂർ വെളുത്തുള്ളി പ്രദേശത്തെ കണിയവീട് പാടശേഖരം നികത്തിയതിനെതിരെ ജനങ്ങൾക്കൊപ്പം നിന്നതിന്‍റെ പേരിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും ജെ.എസ്.എസ് നേതാവുമായ വി.കെ. ഗൗരീശനെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണ്ഡലം കമ്മിറ്റി നേതാക്കൾ പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് വി.കെ. അംബർഷൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റെജി റാഫേൽ, യു.കെ. കൃഷ്ണൻ, കെ.പി. വിദ്യാധരൻ, പുഷ്കരൻ, പള്ളിപ്പുറം ഗോപി, മുഹമ്മദ് കണിശ്ശേരി, കെ.എ. ഫിറോസ്, ഫർഖാൻ റഹിം, അനിൽകുമാർ, വിജയൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.