ഹിജാബ് നിരോധനത്തിനെതിരെ റാലിയും പ്രതിഷേധ സംഗമവും

വള്ളികുന്നം: കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരെ കാഞ്ഞിപ്പുഴ മേഖല മഹല്ല് കോഓഡിനേഷന്‍റെ നേതൃത്വത്തിൽ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മണപ്പള്ളിയിൽനിന്നും ആരംഭിച്ച റാലി കാമ്പിശ്ശേരി ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധ സംഗമം കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കാരാളി ഇ.കെ. സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. ഖലീൽറഹ്മാൻ, ബി. നൗഷാദ്, തങ്ങൾ കുഞ്ഞ് പള്ളിക്കത്തറ എന്നിവർ സംസാരിച്ചു. റാലിക്ക് ജമാഅത്ത് ഭാരവാഹികളായ സിയാദ് പുലത്തറ, സലീം വിളയിൽ, നഹീം വയലിത്തറയിൽ, ഇസ്മയിൽ കുഞ്ഞ് തുണ്ടിൽ,ഷാജി എന്നിവർ നേതൃത്വം നൽകി. ചിത്രം: APLKY3HIJAB ഹിജാബ് നിരോധനത്തിനെതിരെ മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിപ്പുഴയിൽ നടത്തിയ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.