ആലപ്പുഴ: അഞ്ചുവര്‍ഷം കൊണ്ട് ഭവനരഹിതരില്ലാത്ത കേരളം യാഥാർഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍. ആലപ്പുഴ കര്‍മ സദനില്‍ ജില്ലയിലെ സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുന്നമട കായല്‍ പ്രദേശത്ത് പദ്ധതി നടപ്പാക്കിയ എസ്.എല്‍ പുരം സര്‍വിസ് സഹകരണ സംഘത്തെ എച്ച്. സലാം എം.എല്‍.എ ആദരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ്, ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍. നാസര്‍, നഗരസഭ കൗണ്‍സിലര്‍ കെ.കെ. ജയമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ കെയര്‍ ഹോം പദ്ധതിയില്‍ 201 വീടുകളാണ് പൂര്‍ത്തീകരിച്ചത്. കേപ് കോളജ് ഓഫ് എന്‍ജിനീയറിങ് ആൻഡ് മാനേജ്മെന്റ് ആണ് പുന്നമടയിലെ വീടുകള്‍ രൂപകല്‍പന ചെയ്തത്. 24 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 24 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറുപേര്‍ രോഗമുക്തരായി. നിലവില്‍ 212 പേര്‍ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.