മണ്ണ് അടിഞ്ഞുകയറുന്നത് പ്രവർത്തനം തടസ്സപ്പെടുത്തുന്നു അമ്പലപ്പുഴ: 14 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ തോട്ടപ്പള്ളി ഹാർബർ മണൽ ഖനനകേന്ദ്രമാകുന്നു. കൂടെക്കൂടെ മണ്ണ് അടിഞ്ഞുകയറുന്നതാണ് ഹാർബറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നത്. മണ്ണുനീക്കം ചെയ്യുന്ന പ്രവൃത്തികൾ നടത്തുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. അർത്തുങ്കൽ, വലിയഅഴീക്കൽ ഹാർബറുകൾക്കിടയിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്രയമായുണ്ടായിരുന്നത് തോട്ടപ്പള്ളി ഹാർബറായിരുന്നു. ഹാർബറിന്റെ നിർമാണം പൂർത്തിയായതോടെ പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രതീക്ഷയാണുണ്ടായിരുന്നത്. ചെറിയ വള്ളങ്ങൾ പലരും ഒഴിവാക്കി യന്ത്രബോട്ടുകൾ സ്വന്തമാക്കി. എന്നാൽ, ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ മാത്രമാണ് ഹാർബറിൽ ബോട്ടുകൾ കയറ്റാനായത്. അശാസ്ത്രീയ നിർമാണ രീതിയാണ് ഹാർബറിൽ മണ്ണ് അടിഞ്ഞ് കയറാൻ കാരണം. ഹാർബറിന്റെ തെക്ക് ഭാഗത്തെ പുലിമുട്ടിന് 470 മീറ്റർ നീളവും വടക്കേ പുലിമുട്ടിന് 146 മീറ്റർ നീളവുമാണുള്ളത്. ഹാർബറിന്റെ ഉൾഭാഗത്തിന് തെക്ക് വടക്കായി 180 മീറ്ററും കിഴക്ക് പടിഞ്ഞാറായി 215 മീറ്ററും രണ്ടര മീറ്റർ ആഴവുമാണുള്ളത്. 300 പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യം ഇറക്കാനുള്ള സൗകര്യങ്ങളാണ് ഉദ്ദേശിച്ചിരുന്നത്. കൂടാതെ 17 മീറ്റർ നീളവും 15 മീറ്റർ വീതിയിലുമുള്ള വിശാലമായ ലേലഹാളും വലകൾ അറ്റകുറ്റപ്പണി നടത്താനായി 57 മീറ്റർ നീളവും 15 മീറ്റർ വീതിയുമുള്ള കെട്ടിടങ്ങളും ഹാർബറിലുണ്ട്. എന്നാൽ, ഇതൊന്നും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താനായിട്ടില്ല. 2005 ലാണ് ഹാർബർ നിർമാണത്തിന് കല്ലിട്ടത്. അന്നത്തെ വള്ളങ്ങളുടെയും ബോട്ടുകളുടെയും സംവിധാനങ്ങൾക്കനുസരിച്ചായിരുന്നു ഹാർബറിന്‍റെ രൂപകൽപന. മറ്റ് ഹാർബറുകളിൽ വ്യത്യസ്തമായി ഹാർബറിന് വടക്ക് ഭാഗത്താണ് വള്ളങ്ങൾ കയറിയിറങ്ങാനുള്ള സംവിധാനമുള്ളത്. ശക്തമായ തിരമാലയിൽ കരയിൽ നിന്നുള്ള മണ്ണ് ഹാർബറിന്‍റെ പ്രവേശന ഭാഗത്തും ഉള്ളിലും അടിഞ്ഞ് കൂടുന്നതോടെ വള്ളങ്ങൾക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഹാർബറിന്റെ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. പുലിമുട്ടുകളുടെ നീളം കൂട്ടി ശാശ്വതപരിഹാരം കാണാനുള്ള ശ്രമം നടത്തിവരുകയാണ്. അജിത്ത് അമ്പലപ്പുഴ Apl harber amb ചിത്രം....തോട്ടപ്പള്ളി ഹാര്‍ബറില്‍ കിടക്കുന്ന ചെറിയ വള്ളങ്ങള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.