കായംകുളം: ബിവറേജ് ഷോപ്പിലെത്തിയ ആളെ ബിയർ കുപ്പിക്ക് അടിച്ച് പരിക്കേൽപിച്ച കേസിലെ മറ്റു പ്രതികളും പിടിയിൽ. ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള കുപ്രസിദ്ധ ഗുണ്ട കൃഷ്ണപുരം കാപ്പിൽമേക്ക് തറയിൽ തെക്കതിൽ അഖിൽ അസ്കർ (മൈലോ -28), തിരുവനന്തപുരം കിളിമാനൂർ പഴയകുന്നുമ്മൽ മഠത്തിൽകുന്ന് കരയിൽ ഈശ്വരി ഭവനം വീട്ടിൽ കിളിമാനൂർ സുഭാഷ് (32) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ ഭരണിക്കാവ് തെക്കേ മങ്കുഴി മുറിയിൽ മോനു നിവാസിൽ മോനുവാണ് (കിളി -24) നേരത്തേ പിടിയിലായിരുന്നു. 18ന് കുന്നത്താലുംമൂട് ഷോപ്പിലായിരുന്നു സംഭവം. ബിയർ വാങ്ങി നൽകാത്തതിലെ വിരോധമായിരുന്നു കാരണം. കായംകുളം, തൃക്കൊടിത്താനം തുടങ്ങിയ സ്റ്റേഷനുകളിൽ മയക്കുമരുന്ന്, കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണ് അഖിൽ. കാപ്പ ചുമത്തപ്പെട്ട് ജില്ലയിൽനിന്ന് പുറത്താക്കിയ ഇയാൾ ഉത്തരവ് ലംഘിച്ചാണ് നാട്ടിലെത്തി കുറ്റകൃത്യം നടത്തിയത്. ഇയാൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി സി.ഐ മുഹമ്മദ് ഷാഫി അറിയിച്ചു. ജില്ല പൊലീസ് മേധാവി ജെ. ജയ്ദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, പൊലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, സുനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. APLKY4CRAIME
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.