മന്ത്രിയുടെ ഇടപെടൽ; പെണ്ണമ്മക്ക്​ ഗാന്ധിഭവൻ സംരക്ഷണം നൽകും

ചേർത്തല: വർഷങ്ങളായി ഒറ്റക്ക്​ താമസിക്കുന്ന വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ ആയിരവേലി പെണ്ണമ്മയെ (80) പത്തനാപുരം ഗാന്ധി ഭവൻ അധികൃതർ ഏറ്റെടുത്തു. വർഷങ്ങളായി അസുഖബാധിതയായ പെണ്ണമ്മക്ക്​ അയൽക്കാരും പഞ്ചായത്ത് അംഗം ജയലേഖയുമാണ്​ ഭക്ഷണം നൽകിയിരുന്നത്. ആദ്യമൊക്കെ ചെറിയ ജോലികൾ ചെയ്തിരുന്നെങ്കിലും പിന്നീട് കിടപ്പിലാകുകയായിരുന്നു. ജയലേഖ മന്ത്രി പി. പ്രസാദിനോട് അവസ്ഥകൾ പറഞ്ഞതോടെയാണ് പെണ്ണമ്മയുടെ ദുരിതത്തിന് അറുതിയായത്. തിങ്കളാഴ്ച ആംബുലൻസ് എത്തി മന്ത്രിയുടെ സാന്നിധ്യത്തിൽ പെണ്ണമ്മയെ ഗാന്ധിഭവനിലേക്ക്​ കൊണ്ടുപോയി. ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, ഫാ. ലൂക്കോസ് തന്നിമേൽ, സജിനി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.