വിഷരഹിത പച്ചക്കറി കൃഷിയുമായി യുവധാര

അമ്പലപ്പുഴ: യുവജനങ്ങൾ കൃഷിയിടങ്ങളിലെത്തുന്നത് സമൂഹത്തിന് മാതൃകയാണെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. പുന്നപ്ര വടക്ക് പഞ്ചായത്തിൽ ഡി.വൈ.എഫ്.ഐയുടെ യുവധാര യുവകർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച വിഷരഹിത പച്ചക്കറികൃഷി വിത്തുനടീൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. കരുമാലിയിലെ വീട്ടുവളപ്പിൽ ഒരേക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. രഘു അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെ. മോഹൻകുമാർ, ജില്ല പഞ്ചായത്ത്​ അംഗം ഗീത ബാബു, പഞ്ചായത്ത് പ്രസിഡന്റ് സജിത സതിശൻ, അംഗങ്ങളായ ആർ. വിനോദ് കുമാർ, അജിത ശശി തുടങ്ങിയവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്‍റ്​ എ. അരുൺലാൽ സ്വാഗതം പറഞ്ഞു. ചിത്രം..... വിഷരഹിത പച്ചക്കറി കൃഷി വിത്തുനടീൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.