മാവേലിക്കര: ഗുരു നിത്യചൈതന്യയതി ലൈബ്രറിയുടെ നേതൃത്വത്തില്‍ ലോക കവിത ദിനം ആചരിച്ചു. കവിസമ്മേളനം തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീബ സതീശ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര മുനിസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷന്‍ അനി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എൽ. ഉഷ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭരണസമിതി അംഗം വാസന്തി പ്രദീപ്, ലൈബ്രറി സെക്രട്ടറി ജോര്‍ജ് തഴക്കര, ലൈബ്രേറിയന്‍ മിനി എന്നിവര്‍ സംസാരിച്ചു. ജെ. ഉണ്ണികൃഷ്ണ കുറുപ്പ്, ഉഷ എസ്. കുമാര്‍, കരിമ്പിന്‍പുഴ മുരളി, ജയചന്ദ്രന്‍ ചേതന, ബിന്ദു ആര്‍. തമ്പി, മാവേലിക്കര ജയദേവന്‍, വി. രാധാമണിക്കുഞ്ഞമ്മ, വാസന്തി പ്രദീപ്, വിജയകുമാര്‍ വള്ളികുന്നം എന്നിവര്‍ കവിത അവതരിപ്പിച്ചു. നവതി പിന്നിട്ട കവി മാവേലിക്കര ജയദേവനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീബ സതീശ് ആദരിച്ചു. ഫോട്ടോ: ഗുരു നിത്യചൈതന്യയതി ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്ന ലോക കവിത ദിനം തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീബ സതീശ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.