ആലപ്പുഴ: ഇന്ത്യ നേടിയ എല്ലാ നന്മയുടെയും പിന്നിൽ ജവഹർലാൽ നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം നെഹ്റു സ്റ്റഡി സെന്‍ററിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. പി.ആർ. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. നെഹ്റു സ്റ്റഡി സെന്‍റർ ഡയറക്ടർ ഡോ. അനു ഉണ്ണി, വൈസ് പ്രിൻസിപ്പൽ ഡോ. ഇ. കൃഷ്ണൻ നമ്പൂതിരി, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ആർ. ഗോപി കൃഷ്ണ, വിദ്യാർഥി പ്രതിനിധി അക്ഷയ് സുരേഷ് എന്നിവർ സംസാരിച്ചു. ഫാക്കൽറ്റി ബി. അരുദ്ധതി സ്വാഗതം പറഞ്ഞു. ചിത്രം... നെഹ്റു സ്റ്റഡി സെന്‍റർ സംഘടിപ്പിച്ച എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.