കോട്ടാങ്ങൽ വില്ലേജ് ഓഫിസ് നിർമാണോദ്ഘാടനം ഇന്ന്

മല്ലപ്പള്ളി: കോട്ടാങ്ങൽ വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിർമിക്കുന്നു. തിങ്കളാഴ്ച രാവിലെ 10ന് കുളത്തൂർ ദേവീക്ഷേത്രം ഓഡിറ്റോറിയത്തിൽ മന്ത്രി കെ. രാജൻ നിർമാണോദ്ഘാടനം നടത്തും. പ്രമോദ് നാരായണൻ എം.എൽ.എ, ആന്‍റോ ആന്‍റണി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​, കലക്ടർ എന്നിവർ സംബന്ധിക്കും. 2021ലെ മിന്നൽ പ്രളയത്തിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ വീടിന് നാശനഷ്ടം നേരിട്ടവർക്ക് ധനസഹായ വിതരണ പ്രഖ്യാപനവും നടത്തപ്പെടും. വില്ലേജ് ഓഫിസ് കെട്ടിട നിർമാണത്തിന്​ 44 ലക്ഷം രൂപയാണ് അനുവദിച്ചത്. അടൂർ നിർമിതി കേന്ദ്രമാണ് പ്രവർത്തികൾ ഏറ്റെടുത്തത്. സന്ദർശകർക്കായി വിശ്രമമുറിയും കക്കൂസ് സംവിധാനങ്ങൾ ഉൾപ്പെടെയാണ് പൂർത്തീകരിക്കുന്നത്. ഇതോടെ താലൂക്കിലെ എഴുമറ്റൂർ, പുറമറ്റം, കോട്ടാങ്ങൾ വില്ലേജ് ഓഫിസുകൾ സ്മാർട്ടാകും. ------ ഫോട്ടോ: കോട്ടാങ്ങൽ വില്ലേജ് ഓഫിസ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.