മുഹമ്മ മുഹ്​യിദ്ദീൻ ജുമാമസ്ജിദ് ഉദ്ഘാടനം

മുഹമ്മ: നവീകരിച്ച മുഹമ്മ മുഹ്​യിദ്ദീൻ ജുമാമസ്ജിദ് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ജിഫ്​രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന പ്രസിഡന്റ് കെ.പി. അബൂബക്കർ ഹസ്റത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ. മുഹമ്മദ് ബാദുഷ സഖാഫി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മ മഹല്ല് പ്രസിഡന്റ് നാസർ എ. തറേവെളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാസ്സർ കെ. പാന്തേഴം, ചീഫ് ഇമാം മുജീബ് റഹ്​മാൻ നിസാമി, ഐ.ബി. ഉസ്മാൻ ഫൈസി, ലുക്മാനുൽ ഹക്കീം ബാഖവി, നിസാർ പറമ്പൻ, വി.കെ. സിറാജുദ്ദീൻ, ഫൈസൽ സഖാഫി, നാസർ മുസലിയാർ തുടങ്ങിയവർ സംസാരിച്ചു. പടം: നവീകരിച്ച മുഹമ്മ മുഹ്​യിദ്ദീൻ ജുമാമസ്ജിദിന്റെ ഉദ്ഘാടനം ജിഫ്​രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.