കായംകുളം: ബിവറേജ് ഷോപ്പിലെത്തിയ ആളെ ബിയർ കുപ്പിക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഭരണിക്കാവ് തെക്കേ മങ്കുഴി മുറിയിൽ മോനു നിവാസിൽ മോനുവാണ് (കിളി- 24) അറസ്റ്റിലായത്. കഴിഞ്ഞ 18ന് കുന്നത്താലുംമൂട് ഷോപ്പിലായിരുന്നു സംഭവം. ബിയർ വാങ്ങി നൽകാത്തതിലെ വിരോധമായിരുന്നു കാരണം. കായംകുളം, വള്ളികുന്നം തുടങ്ങിയ സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. മോനുവിനൊപ്പം ഉണ്ടായിരുന്ന മൈലോ എന്ന് വിളിക്കുന്ന അഖിൽ അസ്കർ, കിളിമാനൂർ സുഭാഷ് എന്നു വിളിക്കുന്ന സുഭാഷ് എന്നിവർ ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാണ്. ഡി.വൈ.എസ്.പി. അലക്സ് ബേബിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. APLKY2CRAIME
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.