മാരാരിക്കുളം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ സംബന്ധിച്ച് പഠിക്കാനെത്തിയ ഹിമാചൽപ്രദേശിലെ സഹകരണ മേഖലയിലെ 20 പേരടങ്ങുന്ന സംഘം കഞ്ഞിക്കുഴി സഹകരണ ബാങ്ക് സന്ദർശിച്ചു. അഗ്രികൾചറൽ കോഓപറേറ്റിവ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് സംഘം ബാങ്കിലെത്തിയത്. ഹിമാചൽ സഹകരണ പരിശീലനകേന്ദ്രത്തിന്റെ ഡയറക്ടർ ഷിവാനി ശർമയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ബാങ്ക് അധികൃതർ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, ബാങ്ക് പ്രസിഡന്റ് എം. സന്തോഷ് കുമാർ, ഭരണസമിതി അംഗങ്ങളായ ജി. മുരളി, ടി.ആർ. ജഗദീശൻ, കെ. കൈലാസൻ, ടി. രാജീവ്, വിജയ മുരളീകൃഷ്ണൻ, പ്രസന്ന മുരളി, കാർഷിക കൺവീനർ ജി. ഉദയപ്പൻ, ബാബു കറുവള്ളി എന്നിവരുമായി അംഗങ്ങൾ ബാങ്കിന്‍റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച നടത്തി. കാർഷിക മേഖലയിൽ ബാങ്ക് നടത്തുന്ന പരിപാടികൾ ചോദിച്ചു മനസ്സിലാക്കിയാണ് സംഘം മടങ്ങിയത്. സംസ്ഥാന കർഷക അവാർഡ്ജേതാക്കളായ സെൽവരാജ്, ആഷ ഷൈജു, സാനു മോൻ എന്നിവരെ ബാങ്ക് ഉപഹാരം നൽകി ആദരിച്ചു. ഈ മാസം 15 നാണ് സംഘം കേരളത്തിലെത്തിയത്. തിങ്കളാഴ്ച കേരളത്തിൽനിന്ന് മടങ്ങും. പടം: കഞ്ഞിക്കുഴി സഹകരണ ബാങ്കിൽ എത്തിയ ഹിമാചൽപ്രദേശ് സംഘത്തെ ബാങ്ക് പ്രസിഡന്റ് എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.