മസ്ജിദ് റഹ്​മാൻ ഉദ്ഘാടനം

പൂച്ചാക്കൽ: പാണാവള്ളി തെക്കുംഭാഗം മുഹ്​യിദ്ദീൻ പുത്തൻ പള്ളി മഹല്ലിന്‍റെ കീഴിൽ പുനർനിർമാണം നടത്തിയ മസ്ജിദ് റഹ്​മാൻ ജുമാമസ്ജിദ് ളുഹർ നമസ്കാരത്തിന് നേതൃത്വം നൽകി സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം പി.എം.എസ്. തങ്ങൾ വടുതല ഉദ്ഘാടനം ചെയ്തു. മഹല്ല്​ പ്രസിഡന്‍റ്​ സജീദ് പുന്നാത്തറ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി, മസ്ജിദു റഹ്​മാൻ ഇമാം സെയ്ഫുല്ല ഇർഫാനി തങ്ങൾ ലക്ഷദ്വീപ്, മഹല്ല്​ സെക്രട്ടറി എ. മുഹമ്മദ് നസീർ, വൈസ് പ്രസിഡന്‍റ്​ സെയ്തുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം : വൈശ്യംപറമ്പ് മസ്ജിദുൽ റഹ്​മാന്‍റെ ഉദ്ഘാടനം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.