മതസ്വാതന്ത്ര്യം നിഷേധിക്കരുത് -പി.ഡി.പി

അമ്പലപ്പുഴ: മതേതരത്വത്തിന് കളങ്കമുണ്ടാക്കുന്ന ഹിജാബ് വിലക്ക് പോലുള്ള കാര്യങ്ങളിൽനിന്ന്​ ഭരണകൂടം പിന്മാറണമെന്ന് പി.ഡി.പി സംസ്ഥാന സെക്രട്ടറി അൻവൻ താമരക്കുളം ആവശ്യപ്പെട്ടു. പി.ഡി.പി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഭരണഘടന അനുവദിക്കുന്ന രാജ്യമാണ് നമ്മുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിയാദ് മുസ്തഫ അധ്യക്ഷത വഹിച്ചു. പി.പി.എച്ച്. സംസ്ഥാന പ്രസിഡന്‍റ്​ സുനിൽ ഷാ കൊല്ലം മുഖ്യപ്രഭാഷണം നടത്തി. നൗഷാദ് കാക്കാഴം, ഷുക്കൂർ മോറീസ്, കാസിം കരുമാടി, അനിൽകുമാർ ഹരിപ്പാട്, ബാബുരാജ്, നിദാം പുന്നപ്ര, ഷമീർ, സൈദ് മുഹമ്മദ് വണ്ടാനം, സുനീർ, സാലി, ആർ.എച്ച്. റഷീദ്, ലത്തീഫ്, നൗഷാദ്, പൊഴിക്കര തുടങ്ങിയവർ പങ്കെടുത്തു. --- (ചിത്രം..... പി.ഡി.പി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൗരാവകാശ സംഗമം സംസ്ഥാന സെക്രട്ടറി അൻവൻ താമരക്കുളം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.