പൂച്ചാക്കൽ: തിരുനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളും അധ്യാപകരും ചേർന്നൊരുക്കിയ ശലഭോദ്യാനം ശ്രദ്ധേയമായി. വിവിധതരം പുഷ്പ ചെടികൾ കൊണ്ട് ആകർഷകമായ ഉദ്യാനം ജില്ലയിൽ തന്നെ മികച്ചതാണെന്ന് ബി.ആർ.സി ട്രെയിനർ മേരി ദയ പറഞ്ഞു. ഉദ്യാനത്തിന്റെ ഉദ്ഘാടനം ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് നിർവഹിച്ചു . പ്രിൻസിപ്പൽ ബിയ ട്രീസ് മരിയ, ഹെഡ് മിസ്ട്രസ് ബി. മിനി, എസ്.എം.സി ചെയർമാൻ ദിലീപ്, ക്ലസ്റ്റർ കോഓഡിനേറ്റർ ദീപ, പഞ്ചായത്ത് അംഗം സുനിമോൾ തുടങ്ങിയവർ സംബന്ധിച്ചു. ---------- ചിത്രം : തിരുനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശലഭോദ്യാനം ചേന്നം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.