തുറവൂർ താലൂക്ക് ആശുപത്രിയിൽ 'കരച്ചിൽ ഉയർന്നു'; നവജാത ശിശുവിനെ ഏറ്റുവാങ്ങാൻ എം.പി എത്തി

തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ പുതുതായി സജ്ജീകരിച്ച ആധുനിക ലേബർ റൂമിൽ ആദ്യമായി കുഞ്ഞ് പിറന്നു. പട്ടണക്കാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ പടിഞ്ഞാറ് പാലക്കാട് വീട്ടിൽ മിഥുന്‍റെ ഭാര്യ ശാരിക എസ്. നാഥാണ് ശനിയാഴ്ച രാവിലെ 9.30 ന് ആൺകുഞ്ഞിന് ജന്മം നൽകിയത്. നവജാത ശിശുവിനെ ഏറ്റുവാങ്ങാൻ എ.എം. ആരിഫ് എം.പി എത്തി. ഒപ്പം മറ്റ് ജനപ്രതിനിധികളും. 20 വർഷം മുമ്പ് വരെ ഗൈനക്കോളജി വിഭാഗം ഇവിടെ പ്രവർത്തിച്ചിരുന്നു. കാലക്രമേണ പ്രസവ ചികിത്സ നിർത്തലാക്കപ്പെട്ടു. ഈയിടെയാണ് അത്യാധുനിക ലേബർ റൂമും ഓപറേഷൻ തിയറ്ററും പ്രവർത്തനം തുടങ്ങിയത്. ഡോ. ലീനജോസ്, ഡോ. നീന ചന്ദ്രൻ, ഡോ.വിഷ്ണുപ്രിയ, ഡോ. സുധീപ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രസവ ശസ്ത്രക്രിയ നടന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. റൂബി അറിയിച്ചു. എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർ. ജീവൻ, മാരിടൈം ബോർഡ് അംഗം എൻ.പി. ഷിബു, ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജമുന വർഗീസ്, ബ്ലോക്ക്​അംഗം എ.യൂ അനീഷ് എന്നിവർ ആശുപത്രിയിൽ എത്തി ജീവനക്കാരെ അഭിനന്ദിച്ചു. അമ്മക്കും കുഞ്ഞിനും ഉപഹാരങ്ങൾ നൽകി. ------ പടം : തുറവൂർ താലൂക്ക് ആശുപത്രിയിൽ ആശംസകളുമായെത്തിയ എ.എം. ആരിഫ് എം.പി നവജാത ശിശുവുമായ് ---- (ചിത്രം..... തുറവൂർ താലൂക്ക് ആശുപത്രിയിൽ പുതിയതായി സജ്ജീകരിച്ച ലേബർ മുറിയിൽ ആദ്യം പിറന്ന കുട്ടിയെ നഴ്സിന്റെ കൈയിൽനിന്ന്​ സ്വീകരിക്കുന്ന എ.എം. ആരിഫ് എം.പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.