ചികിത്സക്ക്​ കരുതിയ പണവുമായി ഭാര്യ മുങ്ങി

ചേര്‍ത്തല: കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന ഭർത്താവിന് കൂട്ടിരുന്ന ഭാര്യ യുവാവിനൊപ്പം കടന്നതായി പരാതി. ചികിത്സക്കായി ബന്ധുക്കള്‍ നല്‍കിയ പണവുമായാണ് കടന്നത്. ബാങ്കില്‍ നിക്ഷേപിച്ചിരുന്ന പണവും പിൻവലിച്ചതായി പരാതിയിൽ പറയുന്നു. പള്ളിപ്പുറം സ്വദേശിയാണ് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജനുവരി 17 മുതല്‍ 26വരെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇതേ സമയത്ത് മറ്റൊരു രോഗിയുടെ സഹായിയായെത്തിയ അടൂര്‍ സ്വദേശിയായ യുവാവുമായി പരിചയത്തിലായി. 26ന് ഭര്‍ത്താവിനെ വാര്‍ഡിലേക്ക്​ മാറ്റിയശേഷമാണ് ഇവര്‍ കടന്നത്. പൊലീസ് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.