നോക്കുകൂലി തർക്കം; പൊലീസ് മേധാവിക്ക്​ പരാതി നൽകും

ചേർത്തല: നോക്കുകൂലി കൊടുക്കാത്തതിനെത്തുടർന്ന് തമിഴ്നാട്ടിൽനിന്ന്​ കൊണ്ടുവന്ന കോഴിവളം തോട്ടിലെറിഞ്ഞ സംഭവത്തിൽ കർഷകൻ ജില്ല പൊലീസ് മേധാവിക്ക്​ ശനിയാഴ്ച പരാതി നൽകും. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ മായിത്തറ വടക്കേതയ്യില്‍ വി.പി. സുനിലി​നുനേരെയാണ് ഒരുസംഘം കഴിഞ്ഞദിവസം ഭീഷണി മുഴക്കിയത്. നോക്കുകൂലി കൊടുക്കാത്തതിനെത്തുടർന്ന് കൃഷിയിടത്തിലേക്ക് കൊണ്ടുവന്ന കോഴിവളം തോട്ടിൽ എറിയുകയായിരുന്നു. വിഷയത്തിൽ മാരാരിക്കുളം പൊലീസ് വെള്ളിയാഴ്ച ചർച്ചക്ക്​ വിളിച്ചെങ്കിലും തൊഴിലാളികൾ എത്തിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.