സോളിഡാരിറ്റി സ്വാഗത സംഘം ഓഫിസ് തുറന്നു

കായംകുളം: 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' എന്ന സന്ദേശത്തിൽ നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഏരിയതല സ്വാഗത സംഘ ഓഫിസ് തുറന്നു. മേയ്​ 21,22 തീയതികളിൽ എറണാകുളത്താണ് സമ്മേളനം. എം.എസ്.എം കോളജിന് സമീപം മൈത്രി സെന്ററിലെ ഓഫിസ് ജില്ല പ്രസിഡന്റ് സാദിഖ് റഷീദ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധി സഭാംഗം സജി ഫാസിൽ, ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് മുജീബ് റഹ്‌മാൻ, എസ്. ഐ. ഒ ഏരിയ പ്രസിഡന്റ് സിയാഉൽ ഹഖ് എന്നിവർ സംസാരിച്ചു. -------- ചിത്രം: APLKY4SOLIDARITY സോളിഡാരിറ്റി സമ്മേളന സ്വാഗത സംഘം ഓഫിസ് കായംകുളത്ത് ജില്ല പ്രസിഡന്റ് സാദിഖ് റഷീദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.