കർഷക അവാർഡ്​: കാർഷികപ്പെരുമ കാത്ത്​ ജില്ല

തകഴി പോളേപ്പാടം പാടശേഖര നെല്ലുൽപാദക സമിതിക്ക് അഞ്ചുലക്ഷം രൂപയുടെ പുരസ്കാരം ആലപ്പുഴ: സംസ്ഥാന കർഷക അവാർഡിൽ ​ജില്ലക്ക്​ മിന്നുന്നനേട്ടം. ആലപ്പുഴയുടെ കാർഷികപ്പെരുമ കാത്താണ്​ നേട്ടം സ്വന്തമാക്കിയത്​. പച്ചക്കറി കൃഷിയിൽ ശ്ര​ദ്ധേയമായ കഞ്ഞിക്കുഴിയിൽനിന്നാണ്​ ഇക്കുറി അവാർഡ്​ തിളക്കം. മികച്ച പച്ചക്കറി കർഷകൻ, യുവകർഷക, കർഷകത്തൊഴിലാളി പുരസ്കാരം, മികച്ച വിദ്യാഭ്യാസസ്ഥാപനം എന്നിവയാണ്​ കഞ്ഞിക്കുഴിയിൽനിന്ന്​ സ്വന്തമായത്​. തകഴി പോളേപ്പാടം പാടശേഖര നെല്ലുൽപാദക സമിതി, ഏറ്റവും മികച്ച ഗ്രൂപ്​ ഫാമിങ്‌ സമിതിക്കുള്ള നെൽക്കതിർ പുരസ്കാരം നേടി. അഞ്ചുലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ്‌ പുരസ്കാരം. പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ബഹുമതി മുഹമ്മ ദീപ്തി സ്​പെഷൽ സ്കൂളിനാണ്‌ (75000 രൂപ), പച്ചക്കറി കർഷക അവാർഡ്​ ഒന്നാംസ്ഥാനം കഞ്ഞിക്കുഴി സ്വദേശി പി.എസ്​. സനുമോനാണ്​ (50,000), മികച്ച കർഷകപുരസ്കാരം മായിത്തറ കളവേലിൽ ആശ ഷൈജു (ഒരുലക്ഷം), മികച്ച തൊഴിലാളി മായിത്തറയിലെ കളവേലിവെളി പി. ശെൽവരാജ്​ (50,000), ഓണത്തിനൊരുമുറം പച്ചക്കറി വിഭാഗത്തിൽ മൂന്നാംസ്ഥാനം ചേർത്തല പള്ളിപ്പുറം വലേഴത്തുവെളി രതീഷും (25000 രൂപ) നേടി. ചക്കയുടെ സംസ്കരണരീതികളുടെ കണ്ടെത്തൽ, പ്രചാരണം എന്നിവയുടെ മികവിന്‌ നൂറനാട്‌ പനയിൽ ഫ്രൂട്ട്‌ ആൻ റൂട്ട്‌ ഗൾഫ്‌ ഈസ്റ്റിലെ ആർ. രാജശ്രീക്കാണ്​ (50,000) പുരസ്കാരം. പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട വിജ്ഞാന വ്യാപനത്തിനുള്ള പുരസ്കാരം കൃഷി ഓഫിസർ റോസ്മി ജോർജിനും (ചേർത്തല തെക്ക്​​ കൃഷിഭവൻ), കാർഷിക വിജ്ഞാനവ്യാപന രംഗത്തെ പ്രവർത്തനത്തിന് രണ്ടാംസ്ഥാനം കൃഷി ഓഫിസർ പി. രാജശ്രീക്കും (പാലമേൽ കൃഷിഭവൻ) ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.