റിട്ട. സി.ആർ.പി.എഫ്‌ ജവാനെ പൊലീസ് മർദിച്ചതായി പരാതി

ചാരുംമൂട്: റിട്ട. സി.ആർ.പി.എഫ്‌ ജവാനെ നൂറനാട് പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പരാതി. താമരക്കുളം എ.എ മൻസിലിൽ മുഹമ്മദ് ജമാലാണ് പരാതിക്കാരൻ. മജിസ്ട്രേറ്റ് മുമ്പാകെ നേരിട്ട് മൊഴി നൽകിയതായും ജമാൽ പറഞ്ഞു. ജമാലിന്റെ ഭാര്യസഹോദരന്റെ മരണശേഷം കുടുംബാംഗങ്ങൾ തമ്മിൽ സ്വത്ത്​ സംബന്ധമായ ചില കേസുകൾ കോടതിയിലുണ്ട്. ആരോപണവിധേയനല്ലാത്ത തന്നെ പ്രതിയാക്കി പിടികൂടുകയും മർദിക്കുകയും ചെയ്ത പൊലീസിനെതിരെ നടപടി വേണമെന്ന്​ ആവശ്യപ്പെട്ട്​ പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയവർക്ക് ജമാൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.